Saturday, 18 March 2017
ഫര്‍ള് കുളിയുടെ പൂര്‍ണ രൂപം വിവരിക്കാമോ ?
വലിയ അശുദ്ധിയെ ഉയര്‍ത്തുന്നുവെന്ന നിയ്യതോട് കൂടെ ശരീരഭാഗം പൂര്‍ണമായും വെള്ളമൊലിപ്പിക്കുക എന്നതാണ് ചുരുക്കത്തില്‍ കുളിയുടെ രൂപം. പൂര്‍ണമായ രൂപം എന്ന ലേഖനത്തില്‍ വിശദമായി വിവരിച്ചിട്ടുണ്ട്.
ഭാര്യയോടുള്ള സംസാരം , സ്പര്‍ശനം എന്നിവയിലൂടെ ലിംഗത്തിലൂടെ വെളുത്ത ദ്രാവകം വന്നാല്‍ കുളി നിര്‍ബന്ധം ആണോ .
മനിയ്യല്ലാത്ത ദ്രാവകങ്ങള്‍ വരുന്നത് കൊണ്ട് കുളി നിര്‍ബന്ധമാവില്ല. പക്ഷെ അവകള്‍ നജസാണ് കഴുകിക്കളയല്‍ നിര്‍ബന്ധമാണ്.
ലൈംഗിക മൂര്‍ധന്യതിയില്‍ ലിംഗതിലൂടെ സ്രവിക്കപ്പെടുന്ന കൊഴുപ്പുള്ള ദ്രാവകമാണ് മനിയ്യ്. സ്രവിക്കുന്ന സമയത്ത് സുഖം അനുഭവപ്പെടുക, തെറിച്ചു തെറിച്ചു പുറപ്പെടുക, ദ്രാവകാവസ്ഥയില്‍ അതിനു ഗോതമ്പു മാവിന്‍റെ മണമുണ്ടാവുക, ഉണങ്ങിയ അവസ്ഥയില്‍ കോഴിമുട്ടയുടെ വെള്ളയുടെ മണമുണ്ടാവുക എന്നീ പ്രത്യേകതകളില്‍ ഏതെങ്കിലുമൊന്നുണ്ടെങ്കില്‍ അത് മനിയ്യായി കണക്കാക്കാം. ചോദ്യത്തില്‍ പറയപ്പെട്ട രണ്ട് സമയങ്ങളില്‍ മാത്രമേ അതുണ്ടാവൂ എന്ന് പറയാവതല്ല.
ലൈംഗിക വികാരം ശക്തി പ്രാപിച്ചു വരുമ്പോള്‍ ലിംഗത്തിലൂടെ സ്രവിക്കുന്ന വെളുത്തതോ മഞ്ഞയോ ആയ നേരിയ ദ്രാവകമാണ് മദ്‍യ്.
ആണ്‍കുട്ടികള്‍ക്ക് സ്വര്‍ണ്ണം ധരിക്കാമോ?
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
ആണ്‍കുട്ടികള്‍ക്ക് സ്വര്‍ണ്ണം അണിയാമെന്നാണ് ശാഫിഈ മദ്ഹബിന്‍റെ അഭിപ്രായം. കുട്ടി (സ്വബിയ്യ്) എന്നത് കൊണ്ടുദ്ദേശിക്കുന്നത് പ്രായപൂര്‍ത്തിയാവുന്നത് വരെയാണ്. എന്നാല്‍ വകതിരിവ് എത്തുന്നതിന് മുമ്പായി അത് ഒഴിവാക്കുന്നത് ശേഷം അത് ശീലിക്കാതിരിക്കാനും പ്രായപൂര്‍ത്തിയായ ശേഷവും അത് ധരിക്കുന്നതിനെ നിസ്സാരമായി കാണാതിരിക്കാനും സഹായകമാവും.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.
Subscribe to:
Posts (Atom)